തിരുവനന്തപുരം: ഓസ്കാർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്ന പശ്ചാത്തലത്തിലാണ് ഈ രാജി. അദ്ദേഹത്തോടൊപ്പം സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് പ്രശസ്ത സംവിധായകനും എഴുത്തുകാരനും നടനുമായ മധുപാലും രാജിവെച്ചതായാണ് റിപ്പോർട്ടുകൾ.ഏകദേശം ആറുമാസം മുൻപാണ് റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റത്. മുൻ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ നിയമനം.നേരത്തെ, സംവിധായകൻ രഞ്ജിത്ത് രാജിവെച്ച ഒഴിവിലേക്ക് വൈസ് ചെയർമാൻ പ്രേംകുമാർ ആക്ടിങ് ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. എന്നാൽ, പ്രേംകുമാറിനെ മറികടന്ന് റസൂൽ പൂക്കുട്ടിയെ ചെയർമാനായി നിയമിച്ചത് അന്ന് സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്കും ആക്ഷേപങ്ങൾക്കും വഴിവെച്ചിരുന്നു.പുതിയ ചെയ്ർമാനായിചർച്ചകളിൽ നാല് പേരുടെ പേരുകളാണ് പരിഗണിക്കുന്നത് എന്നാണ് സൂചന. നടൻമാരയ ജഗദീഷ്, സലിം കുമാർ, മുൻ ചെയർമാൻ പ്രേംകുമാർ സംവിധായകനും നടനുമായ ദീപു കരുണാകരൻ എന്നിവരെയാണ്.ഇവരിൽ ആരെയാകും പുതിയ ചെയർമാനായി സർക്കാർ നിശ്ചയിക്കുക എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി!
Published on

