മുംബൈ:ഓഹരികളും സ്വർണവും വിൽക്കുന്നതുപോലെ ഇനി ഇന്ത്യയിൽ മഴയും ക്രയവിക്രയം ചെയ്യാം. നാഷനൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് (NCDEX) ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥാ ഡെറിവേറ്റീവ് കരാറായ ‘RAINMUMBAI’ ജൂൺ 1-ന് പുറത്തിറക്കാൻ ഒരുങ്ങുകയാണ്.മുംബൈയിലെ മഴയിലുണ്ടാകുന്ന വലിയ വ്യതിയാനങ്ങൾ പലപ്പോഴും നഗരത്തിലെ ബിസിനസ് മേഖലകളെ ബാധിക്കാറുണ്ട്. ഇത് മുൻകൂട്ടി കണ്ട് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടങ്ങളിൽ നിന്ന് കമ്പനികൾക്ക് സുരക്ഷയൊരുക്കുക എന്നതാണ് ഈ പുതിയ നീക്കത്തിലൂടെ NCDEX ലക്ഷ്യമിടുന്നത്. ഇന്ത്യൻ മൂലധന വിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’യുടെ (SEBI) അംഗീകാരത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.എന്താണ് മഴ വിപണി?ഓഹരി വിപണിയിൽ കമ്പനികളുടെ ഓഹരികൾ കൈമാറ്റം ചെയ്യുന്നതുപോലെ, മഴയുടെ അളവിനെ അടിസ്ഥാനമാക്കി നടത്തുന്ന ഒരു ഫ്യൂച്ചേഴ്സ് (അവധി വ്യാപാരം) വിപണിയാണിത്. ഇവിടെ ചരക്കുകൾക്ക് പകരം പണമായിട്ടായിരിക്കും (Cash Settled) ഇടപാടുകൾ നടക്കുക.പ്രവർത്തന രീതി എങ്ങനെ?കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുംബൈയിലെ സാന്താക്രൂസ്, കൊളാബ സ്റ്റേഷനുകളിൽ നിന്നുള്ള മഴയുടെ അളവിനെ അടിസ്ഥാനമാക്കിയാണ് വ്യാപാരം നടക്കുക. ഒരു മില്ലിമീറ്റർ മഴയ്ക്ക് 50 രൂപ എന്ന നിരക്കിലായിരിക്കും ‘ലോട്ട് സൈസ്’ (Lot Size) നിശ്ചയിക്കുക.ആർക്കൊക്കെ പ്രയോജനം ലഭിക്കും?മഴയിലുണ്ടാകുന്ന വ്യതിയാനം മൂലം വൻ സാമ്പത്തിക നഷ്ടം നേരിടാൻ സാധ്യതയുള്ള താഴെ പറയുന്ന മേഖലകൾക്ക് ഈ വിപണി ഏറെ പ്രയോജനം ചെയ്യും: കൃഷി ലോജിസ്റ്റിക്സ് എഫ്.എം.സി.ജി (FMCG) ഊർജ്ജ വിതരണ കമ്പനികൾകാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ (Hedging) കോർപ്പറേറ്റുകൾക്ക് പുറമെ, സാധാരണ ട്രേഡർമാർക്കും ഈ വിപണിയിൽ പങ്കാളികളാകാൻ സാധിക്കും.
ഇനി മഴയും വിറ്റ് കാശാക്കാം; ഇന്ത്യയിലെ ആദ്യ ‘മഴ വിപണി’ ജൂൺ ഒന്നിന് മുംബൈയിൽ തുടങ്ങുന്നു
Published on

