Homeവിനോദംജോഷി-ജോജു ജോർജ് കൂട്ടുകെട്ട് വീണ്ടും; തിരക്കഥ അനൂപ് മേനോൻ

ജോഷി-ജോജു ജോർജ് കൂട്ടുകെട്ട് വീണ്ടും; തിരക്കഥ അനൂപ് മേനോൻ

Published on

spot_img
മലയാള സിനിമയിലെ ഹിറ്റ് സംവിധായകൻ ജോഷിയും നടൻ ജോജു ജോർജും വീണ്ടും ഒന്നിക്കുന്നു. ഇവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനാണ് തിരക്കഥ ഒരുക്കുന്നത്. ഒരു ജോഷി ചിത്രത്തിന് വേണ്ടി അനൂപ് മേനോൻ ആദ്യമായി തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ഇത് ജോഷിയും ജോജുവും ഒരുമിക്കുന്ന തുടർച്ചയായ മൂന്നാമത്തെ ചിത്രമാണ്. ‘പൊറിഞ്ചു മറിയം ജോസ്’, ‘ആന്റണി’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നത്.

ഒരു ആക്ഷൻ ത്രില്ലർ ഫാമിലി ഡ്രാമ ആയിരിക്കും ഈ ചിത്രം. ജോജു ജോർജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ‘പരിപാടി’ക്ക് ശേഷം മാത്രമായിരിക്കും ഈ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. (‘പണി’ എന്ന സിനിമയ്ക്ക് ശേഷമാണ് ജോജു ‘പരിപാടി’ സംവിധാനം ചെയ്യുന്നത്). ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻതന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മാസ്സ്-ഫാമിലി എന്റർടെയ്‌നർ ആയിരിക്കും ഇതെന്നും സൂചനയുണ്ട്.

Latest articles

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി!

തിരുവനന്തപുരം: ഓസ്‌കാർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം...

ഇന്ധനവില വീണ്ടും കൂട്ടി; പത്തുദിവസത്തിനിടെ മൂന്നാമത്തെ വർധന

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെയാണ് വർദ്ധിപ്പിച്ചത്....

“ആ ഫയലിൽ തൊട്ടാൽ എന്ത് സംഭവിക്കും”! ആകാംക്ഷ ഉണർത്തി കുഞ്ചാക്കോ ബോബൻ ഷാഹി കബിർ ചിത്രമായ ഉന്മാദത്തിൻ്റെ ടീസർ.

കൊച്ചി:കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'ഉന്മാദം' എന്ന പുതിയ സിനിമയുടെ ടീസർ പുറത്തിറങ്ങി. ദേശീയ പുരസ്കാര ജേതാവായ...

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയത്ത് നിന്നുള്ള എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. കക്ഷിനിലയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന യുഡിഎഫിന്റെ...

More like this