കണ്ണൂർ: ‘പുതിയ വിപണി പുതിയ എഴുത്തുകാർ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെഷനിൽ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സജി എബ്രഹാം ടി പി വേണുഗോപാൽ ദാമോദരൻ കുളപ്പുറം നാരായണൻ കാവുമ്പായി മനീഷ് മുഴക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു റെയിൽവേ പുസ്തകശാലകളും മാറുന്ന വിപണിയും

റെയിൽവേ പുസ്തകശാലകൾ പിൻവലിക്കപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സജി അബ്രഹാം ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. വിഖ്യാതമായ ഹിഗിൻബോത്തംസ് പുസ്തകശാലയുടെ പ്രൊഫഷണലിസത്തെയും അതിന്റെ ചരിത്രപരമായ പ്രാധാന്യത്തെയും അദ്ദേഹം അനുസ്മരിച്ചു. ഡിജിറ്റൽ കാലഘട്ടത്തിലും പ്രിന്റഡ് പുസ്തകങ്ങൾ വായനക്കാർക്കിടയിൽ സജീവമാണെന്ന് ഉദാഹരണ സഹിതം സജി എബ്രഹാം വ്യക്തമാക്കിഎഴുത്തിലെ പരിശീലനവും വിപണന തന്ത്രങ്ങളുംവായന അനുദിനം വളരുകയാണെന്ന് ടി.പി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. എഴുത്തുകാരെ സൃഷ്ടിക്കാൻ സാധിക്കില്ല എന്ന പഴയ ധാരണകൾ മാറിവരികയാണെന്നും മാർക്കറ്റ് ലക്ഷ്യമിട്ട് എഴുതാൻ ഇന്ന് പരിശീലനങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം എഴുത്തുകളെ പിന്തുണയ്ക്കാൻ പ്രത്യേക വായനാക്കൂട്ടായ്മകൾ സൃഷ്ടിക്കപ്പെടുന്നതും ഇന്നത്തെ വിപണിയുടെ പ്രത്യേകതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കണ്ണൂരിലെ വായനാ സംസ്കാരംകണ്ണൂർ ജില്ലയിൽ മാത്രം വർഷം തോറും രണ്ടര കോടി രൂപയുടെ പുസ്തകങ്ങൾ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് നാരായണൻ കാവുമ്പായി ചർച്ചയ്ക്കിടയിൽ വ്യക്തമാക്കി. വായനക്കാർ നേരിട്ടെത്തി പുസ്തകം വാങ്ങുന്നത് പുതിയ എഴുത്തുകാർക്ക് വലിയ സാധ്യതയാണ് നൽകുന്നത്. ഓരോ എഴുത്തുകാരും സ്വയം വിപണിയായി മാറുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് എല്ലാവരും എഴുത്തുകാരായി പരിണമിക്കുകയാണ്. ധാരാളം ആളുകൾ വായിക്കുകയോ കൂടുതൽ പണം നേടുന്നു എന്നതൊന്നുമല്ല ഒരു മികച്ച നോവൽ എന്നതിന് അടിസ്ഥാനം. എന്നാൽ എല്ലാ പുസ്തങ്ങളും വിൽക്കപ്പെടുന്നതും പണം നേടുന്നു എന്നത് സന്തോഷം തരുന്ന കാര്യമാണ് എന്നും ദാമോദരൻ കുളപ്പുറം അഭിപ്രായപ്പെട്ടു.

രചനയിലെ ഗൗരവവും പുതിയ പ്രവണതകളുംമികച്ച രചനയുടെ മാനദണ്ഡം അത് എത്രത്തോളം വിൽക്കപ്പെടുന്നു എന്നതല്ലെന്ന് മനീഷ് മുഴുക്കുന്ന് പറഞ്ഞു. എഴുത്തുകാരന്റെ ക്ഷമയില്ലായ്മയെ പ്രസാധകർ ചൂഷണം ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. സോഷ്യൽ മീഡിയയിലൂടെ പുസ്തകങ്ങൾ പ്രചരിപ്പിക്കേണ്ടി വരുന്നത് മികച്ച രചനകൾ തിരിച്ചറിയാൻ വായനക്കാർക്ക് പ്രയാസം നേരിടുന്നത് കൊണ്ടാവാം. ഗ്രന്ഥശാലകളിലെ തിരക്ക് കുറഞ്ഞെങ്കിലും വീടുകളിൽ മനോഹരമായ സ്വകാര്യ ലൈബ്രറികൾ നിർമ്മിക്കപ്പെടുന്ന പ്രവണത വർധിച്ചു വരുന്നതായും അദ്ദേഹം നിരീക്ഷിച്ചു.ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിനെ മുൻനിർത്തിയാണ് ദാമോദരൻ കുളപ്പുറം ചർച്ചയിൽ തൻ്റെ ഭാഗം പറഞ്ഞു തുടങ്ങിയത്. കൂടാതെ ചർച്ചയിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നതിനെക്കുറിച്ചും പുസ്തകങ്ങളുടെ വിപണന മൂല്യത്തെക്കുറിച്ചുമുള്ള വിവിധ കാഴ്ചപ്പാടുകൾ അവതരിപ്പിക്കപ്പെട്ടു. വി. സുരേഷ് കുമാറിന്റെ ‘മന്ദപൂമാരാന്റെ കന്യകകൾ’ എന്ന പുസ്തകത്തെക്കുറിച്ചുള്ള പരാമർശങ്ങളും ചർച്ചയിൽ കടന്നുവന്നു.

