ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെയാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വിലവർധനയാണിത്.പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ പെട്രോൾ വില 87 പൈസ വർധിച്ച് 99.51 രൂപയായി. ഡീസൽ വില 91 പൈസ വർധിച്ച് 92.49 രൂപയിലെത്തി. കേരളത്തിലും വില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്ററർ പെട്രോളിന് 112.60 രൂപയായി. ഡീസൽ വില 101 രൂപയും കടന്നു.പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വരും ദിവസങ്ങളിലും ഇന്ധനവില വർധിച്ചേക്കുമെന്നാണ് സൂചന.

