മലയാള സിനിമയിലെ ഹിറ്റ് സംവിധായകൻ ജോഷിയും നടൻ ജോജു ജോർജും വീണ്ടും ഒന്നിക്കുന്നു. ഇവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനാണ് തിരക്കഥ ഒരുക്കുന്നത്. ഒരു ജോഷി ചിത്രത്തിന് വേണ്ടി അനൂപ് മേനോൻ ആദ്യമായി തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ഇത് ജോഷിയും ജോജുവും ഒരുമിക്കുന്ന തുടർച്ചയായ മൂന്നാമത്തെ ചിത്രമാണ്. ‘പൊറിഞ്ചു മറിയം ജോസ്’, ‘ആന്റണി’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നത്.
ഒരു ആക്ഷൻ ത്രില്ലർ ഫാമിലി ഡ്രാമ ആയിരിക്കും ഈ ചിത്രം. ജോജു ജോർജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ‘പരിപാടി’ക്ക് ശേഷം മാത്രമായിരിക്കും ഈ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. (‘പണി’ എന്ന സിനിമയ്ക്ക് ശേഷമാണ് ജോജു ‘പരിപാടി’ സംവിധാനം ചെയ്യുന്നത്). ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻതന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മാസ്സ്-ഫാമിലി എന്റർടെയ്നർ ആയിരിക്കും ഇതെന്നും സൂചനയുണ്ട്.