കൊച്ചി: മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘അതിമനോഹരം’ പ്രഖ്യാപനം മുതൽക്കേ വാർത്തകളിൽ ഇടംപിടിച്ചതാണ്. എന്നാൽ ഈ പ്രോജക്റ്റിന്റെ തുടക്കത്തിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ചിത്രത്തിന്റെ യഥാർത്ഥ സംവിധായകനായി നിശ്ചയിച്ചിരുന്ന ഓസ്റ്റിൻ ഡാൻ തോമസ് ഷൂട്ടിംഗ് തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോൾ അപ്രത്യക്ഷനായതിനെ തുടർന്നാണ് തരുൺ മൂർത്തി സിനിമയിലേക്ക് എത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.മോഹൻലാൽ ആരാധകരുമായി എക്സ് (ട്വിറ്റർ) സ്പേസിൽ നടത്തിയ സംഭാഷണത്തിനിടെയാണ് ആന്റണി പെരുമ്പാവൂർ ഈ വെളിപ്പെടുത്തൽ നടത്തിയത്. ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ആദ്യം ഒരു നവാഗത സംവിധായകനെ വെച്ച് ചെയ്യാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഷൂട്ടിംഗിന് ഒരു മാസം മാത്രം ബാക്കിയുള്ളപ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ സംവിധായകൻ പിൻവാങ്ങുകയായിരുന്നു. ഫോൺ വിളിച്ചിട്ട് പോലും കിട്ടാത്ത അവസ്ഥയായിരുന്നുവെന്നും, ഇതോടെ പ്രോജക്റ്റ് അനിശ്ചിതത്വത്തിലായെന്നും ആന്റണി പറഞ്ഞു.ഈ പ്രതിസന്ധി ഘട്ടത്തിലാണ് ‘തുടരും’ എന്ന വൻ വിജയത്തിന് ശേഷം തരുൺ മൂർത്തി ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്. തിരക്കഥയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി തരുൺ പ്രോജക്റ്റ് ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് ‘അതിമനോഹരം’ എന്ന പേരിൽ സിനിമ ആരാധകരിലേക്ക് എത്തിത്തുന്നത്..ടി.എസ്. ലവ്ലജൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി മോഹൻലാൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമാണ്. രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ ലോകം.
ലാലേട്ടൻ ചിത്രത്തിൽ നിന്ന് സംവിധായകൻ അപ്രത്യക്ഷനായി; ‘അതിമനോഹരം’ സിനിമയുടെ പിന്നിലെ നാടകീയ സംഭവങ്ങൾ വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ
Published on

