കണ്ണൂർ:കൈരളി ഇൻ്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിൻ്റെ അവസാന ദിനത്തിലെ ആദ്യ സെഷൻ ആരംഭിച്ചു .ജെൻസ് എഴുത്ത് വായന വിപണനം എന്ന വിഷയത്തെ അധികരിച്ച് ചർച്ച ആരംഭിച്ചു. ഡോ. ടി കെ അനിൽകുമാർ മോഡറേറ്ററായ ചർച്ചയിൽ മൃദുൽ വി.എം, ജിൻഷ ഗംഗ, ഷാഫി പുവത്തിങ്കൽ, പുണ്യ സി.ആർ, മേഘ്ന കെ എന്നിവർ അവരവരുടെ എഴുത്ത് വഴികളെകുറിച്ചും എഴുത്തിൻ്റെ വിപണന സാധ്യതകളെക്കുറിച്ചും അവരവരുടെ അഭിപ്രായങ്ങൾ ചർച്ചയിൽ പങ്കുവെച്ചു.

