Homeഷോർട് ന്യൂസ്ചിത്രകഥകളുടെ കുലപതി ‘കണ്ണാടി വിശ്വനാഥൻ’ അന്തരിച്ചു; മലയാളിയുടെ ഡിറ്റക്ടീവ് സങ്കൽപ്പങ്ങൾക്ക് ജീവൻ നൽകിയ പ്രതിഭ

ചിത്രകഥകളുടെ കുലപതി ‘കണ്ണാടി വിശ്വനാഥൻ’ അന്തരിച്ചു; മലയാളിയുടെ ഡിറ്റക്ടീവ് സങ്കൽപ്പങ്ങൾക്ക് ജീവൻ നൽകിയ പ്രതിഭ

Published on

spot_img

പാലക്കാട്: മലയാളികളുടെ ചിത്രകഥകളുടെ അത്ഭുത ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പ്രശസ്ത ചിത്രകഥാകൃത്ത് കണ്ണാടി വിശ്വനാഥൻ (93) അന്തരിച്ചു. പാലക്കാട് കണ്ണാടി പ്രഭാമന്ദിരത്തിൽ വിശ്വനാഥൻ നായർ എന്ന കണ്ണാടി വിശ്വനാഥൻ,വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് വിടവാങ്ങിയത്. സംസ്‌കാരം ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ നടന്നു.മലയാള ചിത്രകഥാ സാഹിത്യത്തിലെ സുവർണ്ണ കാലഘട്ടത്തിൻ്റെ സ്രഷ്ടാവായിരുന്നു അദ്ദേഹം. ഒരുകാലത്ത് മലയാളി കുട്ടികളെയും യുവാക്കളെയും ഒരേപോലെ ആവേശത്തിലാഴ്ത്തിയ നിരവധി ജനപ്രിയ കഥാപാത്രങ്ങൾ അദ്ദേഹത്തിൻ്റെ ഭാവനയിൽ വിരിഞ്ഞവയാണ്.

പ്രധാന സംഭാവനകളും വഴിത്തിരിവുകളും: ‘സിഐഡി മൂസ’യുടെ യഥാർത്ഥ സ്രഷ്ടാവ് സിനിമയിലൂടെ പുതിയ തലമുറ പരിചയപ്പെടുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപ് മലയാളി ആദ്യമായി ‘സിഐഡി മൂസ’യെ കണ്ടത് വിശ്വനാഥന്റെ ചിത്രകഥകളിലൂടെയായിരുന്നു. ഇടയ്ക്കൊരു ലക്കത്തിൽ മൂസയെ ഒഴിവാക്കിയപ്പോൾ വായനക്കാരുടെ ഭീഷണി കത്തുകൾ വരെ പത്രാധിപർക്ക് ലഭിച്ചിരുന്നു. ഹോളിവുഡിനും മുൻപേ ‘രാക്ഷസപ്പല്ലികൾ’: ഹോളിവുഡിൽ ‘ജുറാസിക് പാർക്ക്’ സിനിമ വരുന്നതിന് രണ്ട് പതിറ്റാണ്ട് മുൻപ് തന്നെ, കൊള്ളക്കാർ സൃഷ്ടിക്കുന്ന ഭീമാകാരമായ രാക്ഷസപ്പല്ലികളെ വിശ്വനാഥൻ തന്റെ കഥകളിൽ അവതരിപ്പിച്ചു

നിത്യഹരിത കഥാപാത്രങ്ങൾ:

‘ഇരുമ്പുകൈ മായാവി’, ‘സിഐഡി മഹേഷ്’, ‘റിവോൾവർ റിങ്കോ’ തുടങ്ങിയവ അദ്ദേഹത്തിൻ്റെ ജനപ്രിയ ചിത്രകഥകളാണ്. 10 വർഷം കൊണ്ട് 125-ഓളം പുസ്തകങ്ങളാണ് അദ്ദേഹം പ്രസിദ്ധീകരിച്ചത്. ഓരോന്നും പതിനായിരത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞിരുന്നു.

ശാസ്ത്രഭാവനയുടെ ലോകം: മനുഷ്യരെപ്പോലെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ, സ്വിച്ചമർത്തുമ്പോൾ മറിയുന്ന കെട്ടിടങ്ങൾ, ദുരൂഹ ദ്വീപുകൾ, രഹസ്യ ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ സങ്കൽപ്പശക്തിയെ അദ്ദേഹം ഉണർത്തി. 1983-ൽ പുറത്തിറങ്ങിയ ‘ശൂന്യാകാശത്തിലെ ക്ഷുദ്രജീവികൾ’ അവസാന ചിത്രകഥയായിരുന്നു. വിശ്വനാഥൻ പാലക്കാട്ടെത്തുന്നത്. കുന്നത്തൂർമേട്ടിൽ തയ്യൽക്കട ആരംഭിച്ച അദ്ദേഹം, സമീപത്തെ അച്യുതൻ ബുക്ക് ഹൗസ് ഉടമ എ. അച്യുതൻ്റെ നിർദ്ദേശപ്രകാരമാണ് ചിത്രകഥകളിലേക്ക് തിരിയുന്നത്. ചിത്രകഥകളുടെ സുവർണ്ണകാലം അവസാനിച്ചപ്പോൾ അദ്ദേഹം വീണ്ടും ജീവിതമാർഗത്തിനായി തയ്യൽ ജോലിയിലേക്ക് തന്നെ മടങ്ങി.

കുടുംബം:എലപ്പുള്ളി പായിക്കാട്ട് കുടുംബാംഗമാണ്. ഭാര്യ: പെരുവെമ്പ് എമ്പനത്ത് ശാരദ. മക്കൾ: രേണുക, ശോഭ. മരുമക്കൾ: അരവിന്ദൻ, ഹരിപ്രസാദ്.

Latest articles

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി!

തിരുവനന്തപുരം: ഓസ്‌കാർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം...

ഇന്ധനവില വീണ്ടും കൂട്ടി; പത്തുദിവസത്തിനിടെ മൂന്നാമത്തെ വർധന

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെയാണ് വർദ്ധിപ്പിച്ചത്....

“ആ ഫയലിൽ തൊട്ടാൽ എന്ത് സംഭവിക്കും”! ആകാംക്ഷ ഉണർത്തി കുഞ്ചാക്കോ ബോബൻ ഷാഹി കബിർ ചിത്രമായ ഉന്മാദത്തിൻ്റെ ടീസർ.

കൊച്ചി:കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'ഉന്മാദം' എന്ന പുതിയ സിനിമയുടെ ടീസർ പുറത്തിറങ്ങി. ദേശീയ പുരസ്കാര ജേതാവായ...

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയത്ത് നിന്നുള്ള എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. കക്ഷിനിലയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന യുഡിഎഫിന്റെ...

More like this