കണ്ണൂർ:കൈരളി ഇൻ്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിന് കണ്ണൂരിൽ തുടക്കമായി. ഫെസ്റ്റിവെൽഡയറക്ടർ മധുപാൽ ആദ്യ സെക്ഷന് മുൻപ് കാഴ്ച്ചക്കാരോട് ഫെസ്റ്റിവെലിനെക്കുറിച്ചും അതിൻ്റെ കാഴ്ച്ചപ്പാടിനെക്കുറിച്ചും സംസാരിച്ചു. ആദ്യ സെക്ഷനിലെ സ്പീക്കേഴ്സിനെ അദ്ദേഹം വേദിയിലേക്ക് സ്വാഗതം ചെയ്തു. പുതു കവിതയിലെ കണ്ണാടികൾ എന്ന ആദ്യ സെക്ഷന് ആരംഭമായി. ആർ ആതിര,അതുൽ പൂതാടി, ആദർശ്,അമൃത കേളകം എന്നിവർ സംസാരിക്കുവാൻ എത്തി ഡോക്ടർ പി മഞ്ജുള മോഡറേറ്ററായി.
പുതു കവിതയിലെ കണ്ണാടികൾ കൈരളി ഇൻ്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിന് ആരംഭമായി
Published on

