HomeKairali International cultural fertivalകണ്ണൂരിൻ്റെ അക്ഷരമുറ്റത്ത് തസ്ലീമ നസ്രീൻ ; കൈരളി ഇൻ്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിന് ഉജ്ജ്വല തുടക്കം

കണ്ണൂരിൻ്റെ അക്ഷരമുറ്റത്ത് തസ്ലീമ നസ്രീൻ ; കൈരളി ഇൻ്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിന് ഉജ്ജ്വല തുടക്കം

Published on

spot_img

കണ്ണൂർ:അറിവിൻ്റെയും ആവിഷ്കാരത്തിൻ്റെയും പുതിയ ലോകം തുറന്നുകൊണ്ട് നാലാമത് കൈരളി ഇൻ്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിന് കണ്ണൂരിൽ ഉജ്ജ്വല തുടക്കം. ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ ലോകപ്രശസ്ത സാഹിത്യകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രീൻ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഭാവിയും ചരിത്രവും വിയോജിക്കുന്നവരുടേതാണ്:

“31 വർഷമായി താൻ അനുഭവിക്കുന്ന നാടുകടത്തൽ ഒരു ഉണങ്ങാത്ത മുറിവാണ്. കീഴടങ്ങുന്നതിനേക്കാൾ വലിയ വേദന മറ്റൊന്നില്ല,” ഉദ്ഘാടന പ്രസംഗത്തിൽ തസ്ലീമ നസ്രീൻ പറഞ്ഞു. സാഹിത്യം എന്നത് വെറുമൊരു അലങ്കാരമല്ല, മറിച്ച് അത് ഇരുട്ടിനെതിരെയുള്ള കലാപമാണെന്നും ഭാവിയും ചരിത്രവും ഒരിക്കലും മതഭ്രാന്തന്മാരുടേതാകില്ലെന്നും അവർ ഓർമ്മിപ്പിച്ചു. സ്വതന്ത്രചിന്തയെ ഭയപ്പെടുന്നവർ ആശയങ്ങളെ കൊന്നുതള്ളാൻ ശ്രമിക്കുമെങ്കിലും സത്യം എപ്പോഴും ഒറ്റപ്പെട്ട നിലയിലാണെങ്കിലും ജയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ ആമുഖ പ്രഭാഷണം ചലച്ചിത്രകാരനും കഥാകൃത്തുമായ മധുപാൽ നടത്തി, എഴുത്തിനെ സ്വന്തം ജീവിതമായി മാറ്റിയ തസ്ലീമയുടെ സാനിധ്യം കേരളത്തിന് അഭിമാനമാണെന്നും കൂടാതെ പുതിയ തലമുറയ്ക്ക് കൃത്യമായ രാഷ്ട്രീയബോധമുണ്ടെന്നും, ഈ സാഹിത്യ സംഗമം പുതിയ ജീവിതക്രമങ്ങളെയും ചിന്തകളേയും ഉൾക്കൊള്ളുന്ന ഒന്നായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കൈരളി ബുക്സ് ചെയർമാൻ ഡോ. മുരളിമോഹനൻ കെ.വി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ, പു.ക.സ സംഘടനാ സെക്രട്ടറി എം.കെ. മനോഹരൻ, പ്രമുഖ എഴുത്തുകാരനും ഇൻഫ്ലുവൻസറുമായ ഡോ. മനോജ് കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.കൈരളി ബുക്സ് എഡിറ്റർ എ.വി. പവിത്രൻ പരിപാടികൾക്ക് നേതൃത്വം നൽകി. കൈരളി ബുക്സ് ഡയറക്ടർ ഒ. അശോക് കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.ഉദ്ഘാടന ചടങ്ങിന് ശേഷം ഡോ. സുമ സുരേഷ് വർമ്മയുടെ നേതൃത്വത്തിൽ നടന്ന ‘വീണ നാദം’ സംഗീത വിരുന്ന് ആസ്വാദകർക്ക് നവ്യാനുഭവമായി. വരും ദിവസങ്ങളിൽ സാഹിത്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന വിവിധ ചർച്ചകളും സംവാദങ്ങളും ഫെസ്റ്റിൻ്റെ ഭാഗമായി നടക്കും.

Latest articles

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി!

തിരുവനന്തപുരം: ഓസ്‌കാർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം...

ഇന്ധനവില വീണ്ടും കൂട്ടി; പത്തുദിവസത്തിനിടെ മൂന്നാമത്തെ വർധന

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെയാണ് വർദ്ധിപ്പിച്ചത്....

“ആ ഫയലിൽ തൊട്ടാൽ എന്ത് സംഭവിക്കും”! ആകാംക്ഷ ഉണർത്തി കുഞ്ചാക്കോ ബോബൻ ഷാഹി കബിർ ചിത്രമായ ഉന്മാദത്തിൻ്റെ ടീസർ.

കൊച്ചി:കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'ഉന്മാദം' എന്ന പുതിയ സിനിമയുടെ ടീസർ പുറത്തിറങ്ങി. ദേശീയ പുരസ്കാര ജേതാവായ...

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയത്ത് നിന്നുള്ള എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. കക്ഷിനിലയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന യുഡിഎഫിന്റെ...

More like this