Homeഷോർട് ന്യൂസ്കൈരളി ബുക്സ് നാലാമത് അന്താരാഷ്ട്ര സാംസ്കാരികോത്സവം ( KICF) കണ്ണൂരിൽ 14,15,16 തീയതികളിൽ...

കൈരളി ബുക്സ് നാലാമത് അന്താരാഷ്ട്ര സാംസ്കാരികോത്സവം ( KICF) കണ്ണൂരിൽ 14,15,16 തീയതികളിൽ നടക്കും

Published on

spot_img

കണ്ണൂർ: പുസ്തകപ്രസാധന രംഗത്തും സാംസ്കാരിക പ്രവർത്തനങ്ങളിലും രണ്ട് പതിറ്റാണ്ട് പിന്നിടുന്ന കൈരളി ബുക്ക്സ് നടത്തിവരുന്ന കൾച്ചറൽ ഫെസ്റ്റിൻ്റെ നാലാമത് എഡിഷന് , കൈരളി ഇൻ്റർനാഷണൽ കൽച്ചറൽ ഫെസ്റ്റിന് ഈ 14 ന് തുടക്കമാകും(കെഐസിഎഫ്) . കണ്ണൂരിൻ്റെ സാംസ്കാരിക ഭൂപടത്തിൽ വേറിട്ടുനിൽക്കുന്ന ഈ സംഗമം വൈവിധ്യമാർന്ന വിഷയങ്ങളുടെ ചർച്ചാവേദിയാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രണ്ട് പതിറ്റാണ്ടിൻ്റെ പ്രസാധന പെരുമ ഉത്തരകേരളത്തിൽ പുസ്തകപ്രസാധനത്തിന് പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് പ്രവർത്തനമാരംഭിച്ച കൈരളി ബുക്കിൻ്റെ പുസ്തക പ്രസാധനരംഗത്തെ വടക്കൻ പെരുമ’ എന്നാണ്. മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. കഥ, നോവൽ, കവിത, ആത്മകഥ, സഞ്ചാരസാഹിത്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നാലായിരത്തിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ എഴുത്തുകാർക്കൊപ്പം നിരവധി നവഗത പ്രതിഭകളെയും മലയാളത്തിന് പരിചയപ്പെടുത്താൻ ഈ സ്ഥാപനത്തിന് സാധിച്ചു എന്നത് വലിയ നേട്ടമാണ്.കെ.ഐ.സി.എഫ് (KICF): ചരിത്രവും വളർച്ചയും 2018-ൽ കണ്ണൂരിലെ ആദ്യ സാംസ്കാരികോത്സവമായാണ് കെഐസിഎഫ് ആരംഭിച്ചത്. ഇന്ത്യക്കത്തും പുറത്തുമുള്ള പ്രതിഭകളുടെ ആദ്യ രണ്ട് പതിപ്പുകളും ശ്രദ്ധേയമായിരുന്നു. സിനിമ ആസ്പദമാക്കി നടന്ന മൂന്നാം പതിപ്പ് (2025) എഴുപതോളം സിനിമാ പ്രമുഖർ പങ്കെടുത്ത വിപുലമായ അക്കാദമിക് വർക്ക്ഷോപ്പായിരുന്നു.പുസ്തകങ്ങൾക്കും വായനക്കാർക്കും അപ്പുറം സമൂഹത്തിൽ സാംസ്കാരികമായ മാറ്റം കൊണ്ടുവരികയാണ് കൈരളി ബുക്‌സ്. പുതിയ കാലഘട്ടവും ജീവിതവും ആവശ്യപ്പെടുന്ന സർഗാത്മകത കൈരളി ബുക്‌സിൻ്റെയും കെ.ഐ.സി.എഫ്-ൻ്റെയും പ്രവർത്തനങ്ങളിൽ പ്രതിഫലിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.വാർത്താസമ്മേളനത്തിൽ കൈരളി ബുക്സ് ചെയർമാൻ അ ഡോ. മുരളിമോഹനൻ കെ.വി., മാനേജിംഗ് ഡയറക്ടർ ഒ. അശോക് കുമാർ, എഡിറ്റർ ഇ.വി. പവിത്രൻ, അസോസിയേറ്റ് എഡിറ്റർ എ.കെ. ബിജുരാജ്, മാർക്കറ്റിംഗ് മാനേജർ വിജു പി.കെ.എന്നിവർ പങ്കെടുത്തു.

Latest articles

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി!

തിരുവനന്തപുരം: ഓസ്‌കാർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം...

ഇന്ധനവില വീണ്ടും കൂട്ടി; പത്തുദിവസത്തിനിടെ മൂന്നാമത്തെ വർധന

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെയാണ് വർദ്ധിപ്പിച്ചത്....

“ആ ഫയലിൽ തൊട്ടാൽ എന്ത് സംഭവിക്കും”! ആകാംക്ഷ ഉണർത്തി കുഞ്ചാക്കോ ബോബൻ ഷാഹി കബിർ ചിത്രമായ ഉന്മാദത്തിൻ്റെ ടീസർ.

കൊച്ചി:കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'ഉന്മാദം' എന്ന പുതിയ സിനിമയുടെ ടീസർ പുറത്തിറങ്ങി. ദേശീയ പുരസ്കാര ജേതാവായ...

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയത്ത് നിന്നുള്ള എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. കക്ഷിനിലയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന യുഡിഎഫിന്റെ...

More like this