“ചിലന്തിവലയിൽ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത”; ‘ഉടുമ്പൻചോല വിഷൻ’ ട്രെയ്‌ലർ പുറത്ത്

2026 ഒക്‌ടോബർ 9 • 03:36 PM
അകം ന്യൂസ് ഡെസ്ക്
“ചിലന്തിവലയിൽ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത”; ‘ഉടുമ്പൻചോല വിഷൻ’ ട്രെയ്‌ലർ പുറത്ത്

ഫഹദ് ഫാസിൽ, ജോജു ജോർജ്, ടൊവിനോ തോമസ്, സിദ്ദിഖ് എന്നിവർ ചേർന്ന് ട്രെയ്‌ലർ പുറത്തിറക്കി; ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകളിൽ

കൊച്ചി: വാർത്തകൾ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു, അതിനു പിന്നിൽ അരങ്ങേറുന്ന സംഭവവികാസങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ ചോദ്യങ്ങൾ പ്രമേയമാകുന്ന മലയാള ചിത്രം ‘ഉടുമ്പൻചോല വിഷൻ’ ട്രെയ്‌ലർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ, ജോജു ജോർജ്, ടൊവിനോ തോമസ്, സിദ്ദിഖ് എന്നിവർ ചേർന്നാണ് ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഒക്ടോബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

“ചിലന്തിവലയിൽ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത” എന്ന ശ്രദ്ധേയമായ പ്രയോഗത്തിലൂടെ വാർത്താ നിർമാണത്തിന്റെ പിന്നാമ്പുറങ്ങളിലേക്കും അതിന്റെ സങ്കീർണതകളിലേക്കും വെളിച്ചം വീശുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. സമകാലിക മാധ്യമലോകത്തെ വാർത്താ സൃഷ്ടിയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും പശ്ചാത്തലമാക്കുന്ന ചിത്രം പ്രേക്ഷകർക്ക് ആക്ഷനും ആവേശവും നിറഞ്ഞ മാസ് എന്റർടെയ്‌നറായാണ് അണിയറപ്രവർത്തകർ അവതരിപ്പിക്കുന്നത്.

അൻവർ റഷീദിന്റെ സഹസംവിധായകനായി പ്രവർത്തിച്ച സലാം ബുഖാരിയാണ് ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. എആർ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറിൽ അഷർ അമീറും റിയാസ് കെ. മുഹമ്മദും ചേർന്നാണ് നിർമാണം.

വൻ താരനിര

മാത്യു തോമസ്, മിലിന്ദ് സോമൻ, ശ്രീനാഥ് ഭാസി, സിദ്ദിഖ്, ദിലീഷ് പോത്തൻ, വിശാഖ് നായർ, അശോകൻ, ജിനു ജോസഫ്, ബാബുരാജ്, സുദേവ് നായർ, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഗബ്രി ജോസ്, ഹസ്ലി അമാൻ, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ റഹ്മാൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അണിയറയിൽ പ്രമുഖർ

വിഷ്ണു തണ്ടാശ്ശേരിയാണ് ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റിങ്ങും ഗോപി സുന്ദർ സംഗീതസംവിധാനവും നിർവഹിക്കുന്നു. അലൻ റോഡ്‌നിയാണ് രചയിതാവ്. അഷർ അമീർ ക്രിയേറ്റീവ് ഡയറക്ടറായും വിഎഫ്എക്സ് സൂപ്പർവൈസറായും പ്രവർത്തിക്കുന്നു.

ജോസഫ് നെല്ലിക്കൻ പ്രൊഡക്ഷൻ ഡിസൈനും സമീറ സനീഷ് വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. കലൈ കിങ്സൺ, മാഫിയ ശശി, തവസി രാജ് എന്നിവരാണ് സംഘട്ടനസംവിധായകർ. ഷോബി പോൾരാജ് കൊറിയോഗ്രഫിയും വിനായക് ശശികുമാർ, സുഹൈൽ കോയ എന്നിവർ ഗാനരചനയും നിർവഹിക്കുന്നു.

എം.ആർ. രാജാകൃഷ്ണനാണ് ഫൈനൽ മിക്സ്. വിക്കി സൗണ്ട് ഡിസൈനും വിനോദ് ശേഖർ പ്രൊഡക്ഷൻ കൺട്രോളും നിർവഹിക്കുന്നു. പ്രതീഷ് ശേഖറാണ് പിആർഒ

ട്രെയിലർ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യു.

https://youtu.be/zi7-R7kiUHk?si=gspHxuQKZa-KssID