ഒക്ടോബർ 2ന് ‘ദി തേർഡ് മർഡർ’; സൈജു കുറുപ്പും ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

2026 ഒക്‌ടോബർ 1 • 11:02 AM
അകം ന്യൂസ് ഡെസ്ക്
ഒക്ടോബർ 2ന് ‘ദി തേർഡ് മർഡർ’; സൈജു കുറുപ്പും ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

കൊച്ചി: സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘ദി തേർഡ് മർഡർ’ ഒക്ടോബർ 2ന് തിയറ്ററുകളിലെത്തും. ‘റോയ്’, ‘അരികിൽ ഒരാൾ’, ‘ചാപ്റ്റേഴ്‌സ്’, ‘വൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളം നിർമ്മിക്കുന്ന ചിത്രത്തിൽ ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, സജൽ സുദർശനൻ, അനന്യ, ലിയോണ, ഫറാ ഷിബിലാ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വി. സാജൻ എഡിറ്റിങ്ങും എം.എസ്. ഫൈസൽ ഖാൻ കഥയും ഒരുക്കുന്നു. മെജോ ജോസഫാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. ഷിജു തമീൻസ് പ്രോജക്ട് ഡിസൈനറാണ്.

അരുൺ വി.എസ്, മനാഫ് വള്ളക്കടവ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. ഡിക്സൺ പൊടുത്താസ് പ്രൊഡക്ഷൻ കൺട്രോളറും സുഹൈൽ ഇബ്രാഹിം ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. എം.ആർ. വിബിൻ, ഷമീർ എസ് എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്.

എം. ബാവയാണ് പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്നത്. അമൽ ചന്ദ്രൻ മേക്കപ്പും അക്ഷയ പ്രേംനാഥ് കോസ്റ്റ്യൂമും ഒരുക്കുന്നു. എ.ബി. ജുബിൻ സൗണ്ട് ഡിസൈനും വിനോദ് പി. ശിവറാം സൗണ്ട് മിക്സിങ്ങും നിർവഹിക്കുന്നു. ഐവി എഫ്എക്സ് കൊച്ചിയാണ് ചിത്രത്തിന്റെ വി.എഫ്.എക്സ് ഒരുക്കുന്നത്.

രമേഷ് സി.പി. ഡി.ഐ. പ്രൊഡ്യൂസറാണ്. പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം എന്നിവർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരാണ്. ഷാലു പേയാടാണ് സ്റ്റിൽസ്. ഫണൽ മീഡിയ, ദുബായിയാണ് പബ്ലിസിറ്റി. സ്വർണാലയ സിനിമാസ് ചിത്രം വിതരണം ചെയ്യും. പി.ആർ.ഒ. എ.എസ്. ദിനേശ്.