തളിപ്പറമ്പ്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) കണ്ണൂർ ജില്ലാ കമ്മിറ്റിയും ക്രിയേറ്റീവ് ഐസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന 187-ാമത് ലോക ഫോട്ടോഗ്രാഫി ദിനാഘോഷ പരിപാടികൾക്ക് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം തളിപ്പറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ. സുബൈർ പി.കെ നിർവ്വഹിച്ചു.

ആഗസ്റ്റ് 18 മുതൽ 20 വരെ നടക്കുന്ന ഫോട്ടോ പ്രദർശനം കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. പരിപാടിയുടെ ഭാഗമായി 'ഫോട്ടോഗ്രാഫിയും സമൂഹവും' എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.

ചടങ്ങിൽ എ.കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഉണ്ണി കൂവോട്, സംസ്ഥാന സെക്രട്ടറി ശ്രീ. ഷിബുരാജ് എസ്., പ്രശസ്ത ശില്പിയും ചിത്രകാരനുമായ ശ്രീ. കെ.കെ.ആർ വെങ്ങര, കൈരളി ബുക്സ് & അകം മാഗസിൻ അസോസിയേറ്റ് എഡിറ്റർ ശ്രീ. എ.കെ. ബിജുരാജ് എന്നിവർ പങ്കെടുത്തു. ടൗൺ സ്ക്വയറിൽ നടക്കുന്ന ഫോട്ടോ പ്രദർശനം ആഗസ്റ്റ് 20 വരെ തുടരും.
