‘പെൺ തെയ്യങ്ങൾ’ പ്രകാശനം ചെയ്തു; വ്യത്യസ്ത ജീവിതങ്ങളുടെയും അനുഭവങ്ങളുടെയും കഥകൾ

2026 ഒക്‌ടോബർ 8 • 03:28 PM
അകം ന്യൂസ് ഡെസ്ക്
‘പെൺ തെയ്യങ്ങൾ’ പ്രകാശനം ചെയ്തു; വ്യത്യസ്ത ജീവിതങ്ങളുടെയും അനുഭവങ്ങളുടെയും കഥകൾ
ഡോ. സോമൻ കടലൂർ മനീഷ് മുഴുക്കുന്നിന് നൽകി പുസ്തകം പ്രകാശനം ചെയ്യുന്നു

തിരൂർ: ഇൻക് വെൽ പ്രസിദ്ധീകരിച്ച റീജ കാർത്തികയുടെ ‘പെൺ തെയ്യങ്ങൾ’ എന്ന കഥാസമാഹാരം തിരൂരിൽ പ്രകാശനം ചെയ്തു. ഗാന്ധിയൻ പ്രകൃതി ഗ്രാമത്തിൽ നടന്ന ചടങ്ങിൽ സാഹിത്യ–സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

വ്യത്യസ്തമായ പ്രമേയങ്ങളും ജീവിതാനുഭവങ്ങളും അവതരിപ്പിക്കുന്ന കഥകളുടെ സമാഹാരമാണ് ‘പെൺ തെയ്യങ്ങൾ’. സ്ത്രീജീവിതത്തിന്റെ വിവിധ തലങ്ങളെയും മനുഷ്യബന്ധങ്ങളെയും സാമൂഹിക യാഥാർഥ്യങ്ങളെയും വേറിട്ട കാഴ്ചപ്പാടുകളിലൂടെ സമീപിക്കുന്ന കഥകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ കഥയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിലേക്കും അനുഭവങ്ങളിലേക്കുമാണ് വായനക്കാരനെ കൊണ്ടുപോകുന്നത്.

അദ്ധ്യാപകനും എഴുത്തുകാരനും ചിത്രകാരനുമായ ഡോ.സോമൻ കടലൂർ എഴുത്തുകാരൻ മനീഷ് മുഴക്കുന്നിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത് ചടങ്ങിൽ ഷരീഫ് ഈസ ,വിജേഷ് വിശ്വം,പി. എ. രാധാകൃഷ്ണൻ, ഡോ. സുനിത ടി.വി. കെ. വി .അശോക്, ഐ. വി. ഉണ്ണികൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു. 

വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങളും കഥാപാത്രങ്ങളും ആശയങ്ങളും കോർത്തിണക്കി തയ്യാറാക്കിയ ‘പെൺ തെയ്യങ്ങൾ’, സമകാലിക മലയാള ചെറുകഥാ വായനയിൽ ശ്രദ്ധേയമായൊരു കൂട്ടിച്ചേർക്കലാകുമെന്നാണ് വിലയിരുത്തൽ.