പാൻ ഇന്ത്യൻ സിനിമ താരം പ്രദീപ് റാവത്ത് വിട വാങ്ങി

എഴുതിയത്: അകം ന്യൂസ് ഡെസ്ക്
പാൻ ഇന്ത്യൻ സിനിമ താരം പ്രദീപ് റാവത്ത് വിട വാങ്ങി

മുംബൈ: പ്രശസ്ത നടൻ പ്രദീപ് സിങ് റാവത്ത് അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. 74 വയസായിരുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം തുടങ്ങി വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ പ്രദീപ് റാവത്ത് ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ നായകനായ ‘ഗജിനി’യിലും ആമിർ ഖാന്റെ ‘ലഗാൻ’ലും പ്രധാന വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പ്രദീപ് റാവത്തായിരുന്നു. മലയാളത്തിലും നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ‘ചൈനാ ടൗൺ’, ‘കസിൻസ്’, ‘ഇത് പാതിരാ മണൽ’, ‘ഒരു കടത്ത് നാടൻ കഥ’ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ടെലിവിഷൻ രംഗത്തും സാന്നിധ്യമറിയിച്ച പ്രദീപ് റാവത്ത് ‘മഹാഭാരത’ പരമ്പരയിൽ അശ്വത്ഥാമാവിന്റെ വേഷം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. സിനിമയിലും ടെലിവിഷനിലുമായി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം പ്രേക്ഷകർക്കും ചലച്ചിത്ര മേഖലയ്ക്കും വലിയ നഷ്ടമാണ്.