തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിൽ ബാങ്ക് ഇടപാടുകൾ നടത്താൻ പദ്ധതിയിടുന്നവർ അവധി ദിനങ്ങൾ മുൻകൂട്ടി അറിയുന്നത് നന്നായിരിക്കും. ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും പ്രാദേശിക-ദേശീയ അവധികളും ഉൾപ്പെടെ ഈ മാസം രാജ്യത്തുടനീളം മൊത്തം 14 ദിവസമാണ് ബാങ്കുകൾ അടഞ്ഞു കിടക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അവധി കലണ്ടർ പ്രകാരമാണിത്. സംസ്ഥാനങ്ങൾക്കനുസരിച്ച് അവധി ദിനങ്ങളിൽ മാറ്റമുണ്ടാകും. കേരളത്തിലെ ബാങ്ക് അവധികൾ: കേരളത്തിൽ ഓഗസ്റ്റിൽ ആകെ 11 ദിവസമാണ് ബാങ്ക് അവധിയുള്ളത്. വാരാന്ത്യ അവധികൾക്ക് പുറമെ താഴെ പറയുന്ന ദിനങ്ങളിൽ കേരളത്തിൽ ബാങ്കുകൾ പ്രവർത്തിക്കില്ല: ഓഗസ്റ്റ് 15:സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 25:ഒന്നാം ഓണം ഓഗസ്റ്റ് 26:തിരുവോണം ഓഗസ്റ്റ് 28:ശ്രീനാരായണ ഗുരു ജയന്തി അവധി ദിവസങ്ങളിലും ഓൺലൈൻ, യു.പി.ഐ (UPI), എ.ടി.എം (ATM) സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമായിരിക്കും.
സാമ്പത്തികം
ഓഗസ്റ്റിൽ 14 ദിവസം ബാങ്ക് അവധി; കേരളത്തിൽ 11 ദിവസം
