വടക്കൻ കേരളത്തിൽ ധാതുനിക്ഷേപം തേടി ആകാശസർവേ; താഴ്ന്നുപറക്കുന്ന വിമാനങ്ങൾ കണ്ട് ആശങ്ക വേണ്ട

2026 ഒക്‌ടോബർ 12 • 12:44 PM
അകം ന്യൂസ് ഡെസ്ക്
വടക്കൻ കേരളത്തിൽ ധാതുനിക്ഷേപം തേടി ആകാശസർവേ; താഴ്ന്നുപറക്കുന്ന വിമാനങ്ങൾ കണ്ട് ആശങ്ക വേണ്ട
പ്രതീകാത്മക ചിത്രം

കണ്ണൂർ: വടക്കൻ കേരളത്തിലെ ഭൂഗർഭ ധാതുനിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (GSI) നേതൃത്വത്തിൽ എയ്റോ ജിയോഫിസിക്കൽ സർവേ ആരംഭിച്ചു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചാണ് സർവേയ്ക്കായി പ്രത്യേക ചെറുവിമാനങ്ങൾ പ്രവർത്തിക്കുന്നത്.

ഭൂമിക്കടിയിലെ ധാതുസമ്പത്തിന്റെ സാന്നിധ്യവും ഭൂഗർഭ ഘടനകളും ശാസ്ത്രീയമായി പഠിക്കുകയാണ് സർവേയുടെ ലക്ഷ്യം. തോറിയം, യുറേനിയം തുടങ്ങിയ തന്ത്രപ്രധാന ധാതുക്കളുടെ സാന്നിധ്യസാധ്യതയും പരിശോധനയുടെ ഭാഗമായി വിലയിരുത്താനാണ് ലക്ഷ്യമിടുന്നത്. വിമാനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള റേഡിയോമെട്രിക്, കാന്തിക സെൻസറുകൾ ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

ഭൂമിക്കു തൊട്ടടുത്ത് വിമാനങ്ങൾ

സാധാരണ വിമാനസർവീസുകളിൽനിന്ന് വ്യത്യസ്തമായി ഭൂനിരപ്പിൽനിന്ന് ഏകദേശം 80 മുതൽ 120 മീറ്റർ വരെ ഉയരത്തിൽ വിമാനങ്ങൾ പറക്കുന്നതായാണ് റിപ്പോർട്ട്. മണിക്കൂറിൽ ശരാശരി 200 കിലോമീറ്റർ വേഗത്തിലാണ് ഇവയുടെ സഞ്ചാരമെന്നും റിപ്പോർട്ടുകളിലുണ്ട്. ഭൂമിയുടെ ഉപരിതലത്തോട് അടുത്തുനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഇത്തരം താഴ്ന്ന പറക്കൽ നടത്തുന്നത്.

കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങൾക്കു പുറമേ കർണാടക അതിർത്തിയോടു ചേർന്ന മേഖലകളിലും സർവേ വ്യാപിക്കുന്നതായാണ് വിവരം. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പ്രവർത്തിക്കുന്ന പ്രത്യേക വിമാനങ്ങളാണ് പരിശോധന നടത്തുന്നത്.

ഭൂമിക്കടിയിലുള്ള തോറിയം, യുറേനിയം, മഗ്നീഷ്യം ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ അപൂർവ ധാതുക്കളുടെ സാന്നിധ്യം ശാസ്ത്രീയമായി തിരിച്ചറിയുകയാണ് സർവേയുടെ പ്രധാന ലക്ഷ്യം. വിമാനത്തിൽ അത്യാധുനിക റേഡിയോ സ്പെക്ട്രോമെട്രിക്, കാന്തിക സെൻസറുകൾ ഘടിപ്പിച്ചാണ് വിവരശേഖരണം നടത്തുന്നത്.

ഭൂഗർഭ തരംഗങ്ങൾ സൂക്ഷ്മമായി രേഖപ്പെടുത്തുന്നതിനായി ഭൂനിരപ്പിൽനിന്ന് വെറും 80 മുതൽ 120 മീറ്റർ വരെ മാത്രം ഉയരത്തിലാണ് ഈ ചെറുവിമാനങ്ങൾ പറക്കുന്നത്. മണിക്കൂറിൽ ശരാശരി 200 കിലോമീറ്ററാണ് ഇവയുടെ വേഗത. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിലും കർണാടക അതിർത്തി മേഖലകളിലുമാണ് സർവേ നടക്കുന്നത്.

പ്രദേശവാസികൾക്കിടയിൽ അസ്വാഭാവികമായ രീതിയിൽ വിമാനം താഴ്ന്നു പറക്കുന്നത് കണ്ട് ആശങ്ക പടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടവും അധികൃതരും വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ പൂർണാനുമതിയോടെ നടക്കുന്ന ഔദ്യോഗിക ശാസ്ത്രീയ പഠനമാണിതെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു. ഈ മാസം 15 വരെയാണ് സർവേക്കായി പ്രാഥമിക അനുമതി ലഭിച്ചിട്ടുള്ളത്.