പിലാത്തറ: ഹോപ്പ് ലൈബ്രറി & വായനക്കൂട്ടം പിലാത്തറയുടെ നേതൃത്വത്തിൽ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച 'നിന്റെയുള്ളിൽ അഴകുള്ള ഒരു തുള്ളി പ്രപഞ്ചമുണ്ട്' എന്ന പുസ്തകത്തിന്റെ പ്രകാശനം പിലാത്തറ സെന്റ് ജോസഫ്സ് കോളേജിൽ വെച്ച് നടന്നു. കണ്ണൂർ രൂപത വികാരി ജനറൽ റവ. ഡോ. ജോയി പൈനാടത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഡോ. പി.കെ. ഭാഗ്യലക്ഷ്മി പുസ്തകം പ്രകാശനം ചെയ്യുകയും, ഡോ. നിഷി ജോർജ് പുസ്തകം ഏറ്റുവാങ്ങുകയും ചെയ്തു. സെന്റ് ജോസഫ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സുഭാഷ് ജോൺ പുസ്തക പരിചയം നിർവഹിച്ചു. ആനന്ദൻ പൈതലേയൻ മാസ്റ്റർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
ഡാനി റാഫേൽ മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പിലാത്തറ വ്യാകുല മാതാ ഇടവക വികാരി റവ. ഫാ. തോംസൺ കൊറ്റിയത്ത്, ഫാ. രാജൻ, കെ.ജി. വർഗീസ്, കൈരളി ബുക്സ് എഡിറ്റർ എ.വി. പവിത്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ഡയസ് ഹ്യൂബർട്ട് മറുപടി പ്രസംഗം നടത്തി. ചടങ്ങിന്റെ അവസാനത്തിൽ റൈഗൻ മാസ്റ്റർ ഏവർക്കും നന്ദി രേഖപ്പെടുത്തി.
