15-ാമത് മുംബൈ മലയാളോത്സവം: വിപുലമായ പുസ്തകമേളയും സാംസ്കാരികോത്സവവും ആഗസ്റ്റ് 15, 16 തീയതികളിൽ ചെമ്പൂരിൽ

എഴുതിയത്: അകം ന്യൂസ് ഡെസ്ക്2026 ഓഗസ്റ്റ് 13
15-ാമത് മുംബൈ മലയാളോത്സവം: വിപുലമായ പുസ്തകമേളയും സാംസ്കാരികോത്സവവും ആഗസ്റ്റ് 15, 16 തീയതികളിൽ ചെമ്പൂരിൽ

മുംബൈ: മുംബൈ മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 15-ാമത് മുംബൈ മലയാളോത്സവത്തിനും വിപുലമായ പുസ്തകമേളയ്ക്കും ആഗസ്റ്റ് 15, 16 തീയതികളിൽ തുടക്കമാകുന്നു. ചെമ്പൂർ ആദർശ വിദ്യാലയയാണ് വർണ്ണാഭമായ ഈ സാംസ്കാരിക കൂട്ടായ്മയ്ക്ക് വേദിയാകുന്നത്.

കൈരളി ബുക്സിന്റെ നേതൃത്വത്തിലാണ് പുസ്തകമേളയും പ്രദർശന-വിൽപ്പനയും ഒരുക്കിയിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ പി. സുരേന്ദ്രൻ 15-ാമത് മലയാളോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ നോവലിസ്റ്റ് ബാലകൃഷ്ണൻ സാംസ്കാരികോത്സവത്തിന്റെയും പുസ്തകമേളയുടെയും ഉദ്ഘാടനം നിർവ്വഹിക്കും. സാഹിത്യകാരൻ സജി എബ്രഹാം ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

മലയാളത്തിലെ പ്രമുഖ പ്രസാധകരായ കൈരളി ബുക്സ്, ഡി.സി ബുക്സ്, മാതൃഭൂമി, ചിന്ത, ഗ്രീൻ ബുക്സ്, കറന്റ് ബുക്സ് തുടങ്ങിയവരുടെ വൈവിധ്യമാർന്ന പുസ്തകശേഖരം മേളയിൽ വായനക്കാർക്കായി ലഭ്യമാണ്.

പുസ്തകമേളയെക്കുറിച്ചും മലയാളോത്സവത്തെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

📞 +91 98926 90978

📞 +91 98331 77220

📞 +91 99692 78684

📞 +91 94472 63609