കണ്ണൂർ: വായനയുടെയും കലാസാംസ്കാരിക കൂട്ടായ്മകളുടെയും വേദിയായി കൂത്തുപറമ്പ് മാറോളിഘട്ട് ടൗൺ സ്ക്വയർ. കൈരളി ബുക്സിന്റെയും മലയാള കലാനിലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കലാ കൈരളി സാംസ്കാരികോത്സവത്തിനും പുസ്തകമേളയ്ക്കും തുടക്കമായി.
കൂത്തുപറമ്പ് നഗരസഭ ചെയർമാൻ വി. ഷിജിത്തിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങ് ഡോ. വി. ശിവദാസൻ എം.പി. ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.വി. ബാലകൃഷ്ണൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. ഡോ. സോമൻ കടലൂർ മുഖ്യാതിഥിയായി.

ചടങ്ങിൽ കലാമണ്ഡലം മഹേന്ദ്രൻ സ്വാഗതം പറഞ്ഞു. സജിത് കുമാർ പേരാമ്പ്ര, എൻ. ധനഞ്ജയൻ എന്നിവർ ആശംസകൾ നേർന്നു. പി.വി. ബാലകൃഷ്ണൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. എ.കെ. ബിജുരാജ് നന്ദി പറഞ്ഞു.
ജിത്തു കോളയാട് എം.ടി. സ്മൃതി ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകരുടെ പ്രിയ ഫോട്ടോഗ്രാഫറായ സതി ആർ.വി എടുത്ത എം.ടി.യുടെ ഫോട്ടോകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.

ഉദ്ഘാടനച്ചടങ്ങിന് ശേഷം വൈകിട്ട് പി. സെൽവരാജിന്റെ (ഗെൽവരാജ്) ‘അണ്ടലൂർ നാരായണനും ചേക്കോരും’ എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച നടന്നു. എം. ഉത്തമൻ മാസ്റ്റർ ആമുഖഭാഷണം നടത്തി. സജീവ് നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ടി.പി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പി. സെൽവരാജ് മറുപടി പ്രസംഗം നടത്തി.
വൈകിട്ട് 5.30ന് കവിയരങ്ങും അരങ്ങേറി. രാജേന്ദ്രൻ തോന്നിയോട് സ്വാഗതം പറഞ്ഞു. പ്രതീഷ് വേങ്ങ അധ്യക്ഷത വഹിച്ച കവിയരങ്ങ് വന്ദന ഉദ്ഘാടനം ചെയ്തു.
ആഗസ്റ്റ് 29 വരെ കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ പുസ്തകമേളയും സാംസ്കാരികോത്സവവും നടക്കും.
