ഡോ. മനോജ് ഗോവിന്ദന്റെ 'എന്റെ ലില്ലിപ്പുട്ട് കവിതകൾ' പ്രകാശനം ചെയ്തു

2026 ഓഗസ്റ്റ് 15|അകം ന്യൂസ് ഡെസ്ക്
ഡോ. മനോജ് ഗോവിന്ദന്റെ 'എന്റെ ലില്ലിപ്പുട്ട് കവിതകൾ' പ്രകാശനം ചെയ്തു

കണ്ണൂർ: കവിയും സംരംഭകനും ചലച്ചിത്ര നിർമ്മാതാവും നടനുമായ ഡോ. മനോജ് ഗോവിന്ദൻ രചിച്ച ഏറ്റവും പുതിയ കവിതാസമാഹാരം 'എന്റെ ലില്ലിപ്പുട്ട് കവിതകൾ' കണ്ണൂർ നൈമ റസിഡൻസി ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മന്ത്രി അഡ്വ. സണ്ണി ജോസഫ് പ്രകാശനം നിർവ്വഹിച്ചു.

കൈരളി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ അഡ്വ. ടി. ഒ. മോഹനൻ എം.എൽ.എ, മേയർ അഡ്വ. പി. ഇന്ദിര, സി. കെ. പത്മനാഭൻ, സി. കെ. സദാനന്ദൻ രചയിതാവ് ഡോ. മനോജ് ഗോവിന്ദൻ എന്നിവർ സന്നിഹിതരായി. തീക്ഷ്ണമായ ജീവിതാനുഭവങ്ങളും ചിരിയിലൂടെയുള്ള സാമൂഹ്യ വിമർശനങ്ങളും ഉൾക്കൊള്ളുന്നതാണ് പുസ്തകത്തിലെ കവിതകൾ.