CJP സമരം;180 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലീസ് നിരീക്ഷണത്തിൽ; നടപടിക്ക് ഒരുങ്ങി ഡൽഹി പോലീസ്  

എഴുതിയത്: അകം ന്യൂസ് ഡെസ്ക്
CJP സമരം;180 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലീസ് നിരീക്ഷണത്തിൽ; നടപടിക്ക് ഒരുങ്ങി ഡൽഹി പോലീസ്  

 ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധത്തിന് പിന്നാലെ ഇൻഫ്ലുവൻസർമാരും യൂട്യൂബർമാരും അടക്കം 180 പേരെ പോലീസ് നിരീക്ഷിച്ചു വരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും രാജ്യവിരുദ്ധ ഉള്ളടക്കം പങ്കുവെച്ചെന്നും ആരോപിച്ച് ഇവർക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് അധികൃതർ. പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമർശം നടത്തിയ അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നു.

ഇതിനുപുറമെ, 3 ഡിജിറ്റൽ മാർക്കറ്റിങ് കമ്പനികൾക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി കേന്ദ്ര ജിഎസ്ടി വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. സിജെപിയുടെ പ്രതിഷേധത്തിനെതിരായ പോലീസ് നടപടിയിൽ പ്രധാനമന്ത്രി മാപ്പു പറയുമോ എന്നും ദിപ്കെ ചോദ്യമുന്നയിച്ചിട്ടുണ്ട്.