ഏഷ്യൻ ഗെയിംസ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ തുടക്കം; സ്മൃതിക്ക് അർധസെഞ്ച്വറി

2026 സെപ്റ്റംബർ 22 • 11:36 AM
അകം ന്യൂസ് ഡെസ്ക്
ഏഷ്യൻ ഗെയിംസ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ തുടക്കം; സ്മൃതിക്ക് അർധസെഞ്ച്വറി
ചിത്രം:സ്പെഷ്യൽ അറേഞ്ച്മെന്റ്

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷെഫാലി വർമയും ചേർന്ന് 10 ഓവറിൽ 99 റൺസ് കൂട്ടിച്ചേർത്തു.

​തകർപ്പൻ ഫോമിലുള്ള സ്മൃതി മന്ദാന 30 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കി. അഞ്ച് സിക്‌സറുകളും മൂന്ന് ഫോറുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഷെഫാലി വർമ 29 പന്തിൽ 48 റൺസെടുത്തു. മൂന്ന് വീതം ഫോറുകളും സിക്‌സറുകളും നേടിയ ഷെഫാലിക്ക് രണ്ട് റൺസ് അകലെ അർധസെഞ്ചുറി നഷ്ടമായി. 99 റൺസിലെത്തിയപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്.

​സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ സെഞ്ചുറി നേടിയ ഷെഫാലി ഫൈനലിലും ആക്രമണാത്മക ബാറ്റിങ് തുടരുകയായിരുന്നു. ബംഗ്ലാദേശിനെതിരെ ഇന്ത്യ 195 റൺസ് നേടിയപ്പോൾ ഷെഫാലി 49 പന്തിൽ പുറത്താകാതെ 100 റൺസെടുത്തിരുന്നു. ആ മത്സരത്തിൽ 114 റൺസിന്റെ വമ്പൻ ജയത്തോടെയാണ് ഇന്ത്യ ഫൈനലിലെത്തിയത്.

​ഏഷ്യൻ ഗെയിംസിൽ കിരീടം നിലനിർത്തുകയെന്ന ലക്ഷ്യവുമായാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഫൈനലിനിറങ്ങിയത്. 2023-ലെ ഏഷ്യൻ ഗെയിംസ് ഫൈനലിലും ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്.